ഓക്‌സിജന്‍ മാസ്കില്ലാതെ ശ്വസിച്ച് മാര്‍പാപ്പ; ആരോഗ്യനിലയില്‍ പുരോഗതി
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിക്കാതെ ശ്വസിക്കാന്‍ തുടങ്ങിയതായും, രാത്രിയില്‍ അതിന്റെ ആവശ്യമില്ലായ്മയെന്നും അധികൃതർ അറിയിച്ചു. വെന്റിലേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും ചെറിയ പ്ലാസ്റ്റിക് ട്യൂബിലൂടെ ഓക്‌സിജന്‍ നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിയന്ത്രണാധീനത്തിലായെന്നും, പനിയില്ലെന്നും, രക്തപരിശോധനാ ഫലങ്ങൾ സാധാരണ നിലയിലാണെന്നും വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രം വത്തിക്കാന്‍ പുറത്ത് വിട്ടു. ഫെബ്രുവരി 14-ന് ന്യൂമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, മാര്‍പാപ്പ എന്ന് ആശുപത്രി വിടുമെന്നത് വ്യക്തമല്ല.